
ചെങ്ങന്നൂർ: പൗരസ്ത്യ ഓർത്തഡോക്സ് സിറിയൻ സണ്ടേസ്കൂൾ അസോസിയേഷൻ ചെങ്ങന്നൂർ ഡിസ്ട്രിക്റ്റ് അധ്യാപക വാർഷിക സമ്മേളനം
ചെങ്ങന്നൂർ സെന്റ് ഇഗ്നേഷ്യസ് ഓർത്തഡോക്സ് കത്തീഡ്രലിൽ നടത്തി.
ചെങ്ങന്നൂർ ഭദ്രാസനാധിപൻ
ഡോ. മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത സമ്മേളനം ഉദ്ഘാടനം ചെയ്തു. നാം ആത്മാർത്ഥതയുള്ള പ്രാർത്ഥനയും വിശ്വാസവുമുള്ളവർ ആകണമെന്നും നമ്മൾ ഓരോരുത്തരും നമ്മുടെ ഗുരുവായ ക്രിസ്തുയേശുവിനെപ്പോലെ ആകാൻ പരിശ്രമിച്ചാൽ മാത്രമേ നമ്മുടെ കുട്ടികളും പ്രകാശം തിരിച്ചറിയുകയുള്ളൂവെന്നും നമ്മുടെ കുട്ടികൾ സഭയുടെ വിശ്വാസവും ചരിത്രവും ആഴത്തിൽ പഠിക്കുന്നവരാകണമെന്നും അവരെ അങ്ങനെ പരിശീലിപ്പിക്കണമെന്നും
ഡോ.മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത പറഞ്ഞു.
കോട്ടയം ബസേലിയോസ് കോളേജ് ഡയറക്ടർ പ്രൊഫ.
.ഡോ.ചെറിയാൻ തോമസ്, “ഗുരുവിനെപ്പോലെയാകുന്നത് ശിഷ്യനു മതി”എന്ന വിഷയത്തെ അധികരിച്ച് അധ്യാപകർക്കുള്ള പഠന ക്ലാസ്സ് നടത്തി. സണ്ടേസ്കൂൾ ചെങ്ങന്നൂർ ഡിസ്ട്രിക്റ്റ് പ്രഡിഡന്റ് ഫാ.കോരുത് ചെറിയാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ വിവിധ സണ്ടേസ്കൂളുകളിൽ നിന്നായി 150 അദ്ധ്യാപകരും പ്രതിനിധികളും പങ്കെടുത്തു. സമ്മേളനത്തിൽ ഭദ്രാസന കൗൺസിൽ അംഗവും ഇടവക വികാരിയുമായ ഫാ. മത്തായി സഖറിയ, ഭദ്രാസന സണ്ടേസ്കൂൾ വൈസ് പ്രസിഡന്റ് ഫാ. ടിജു എബ്രഹാം, മുൻ വൈസ് പ്രസിഡന്റ് ഫാ. വിമൽ മാമ്മൻ ചെറിയാൻ, ഭദ്രാസന ഡയറക്ടർ സജി പട്ടരുമഠം, സെക്രട്ടറി കെ വി വർഗീസ്, ചെങ്ങന്നൂർ ഡിസ്ട്രിക്ട് ഇൻസ്പെക്ടർ ജിജി പണിക്കർ കെ, സെക്രട്ടറി സുനിമോൾ ഡി, ഹെഡ് മാസ്റ്റർ സന്തോഷ് ടി കോശി, ട്രസ്റ്റീ ഐസക് തോമസ് പൂവത്തൂർ മാമ്പഴക്കാട്ടിൽ, സെക്രട്ടറി കുര്യൻ പി. മാമ്മൻ ,അബിയ സൂസൻ റോയ് എന്നിവർ പ്രസംഗിച്ചു.










